മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 74.35 ശതമാനം പോളിംഗ്. മണ്ഡലത്തിൽ 2,32,384 വോട്ടർമാരുണ്ട്. 1,72,778 പേർ വോട്ടിട്ടു. 23നാണ് വോട്ടെണ്ണൽ. രാവിലെയും ഉച്ചയ്ക്കും രണ്ടുതവണയായി കനത്ത മഴ പെയ്തെങ്കിലും മിക്ക ബൂത്തുകളിലും വോട്ടർമാരുടെ തിരക്കുണ്ടായിരുന്നു. 263 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. വനത്തിൽ ഗോത്രവർഗ മേഖലകൾ മാത്രമുൾപ്പെടുന്ന മൂന്ന് ബൂത്തുകൾ സജ്ജീകരിച്ചു. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിലാണ് സ്ട്രോംഗ് റൂം. നടപടിക്രമങ്ങൾ പൂർത്തിയാക്കി വോട്ടിംഗ് യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി. പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തുപേരാണ് പോരിനിറങ്ങിയത്. എൽ.ഡി.എഫിനായി എം. സ്വരാജ്, യു.ഡി.എഫിനായി ആര്യാടൻ ഷൗക്കത്ത്, എൻ.ഡി.എയ്ക്കായി അഡ്വ. മോഹൻ ജോർജ്, സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി. അൻവർ എന്നിവർ തമ്മിലായിരുന്നു പ്രധാന മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |