തൃശൂർ: ചേതന ആശ്രമത്തിന്റെയും ചേതന സംഗീത് നാട്യ അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് അഞ്ചിന് ടൗൺ ഹാളിൽ ഭിന്നശേഷി ഗായകരുടെ ഗാനമേള സംഘടിപ്പിക്കുന്നു. തൃശൂർ ചേതന സംഗീത് നാട്യ അക്കാഡമിയിലും ചേതന മ്യൂസിക് കോളേജിലും മസ്തിഷ്‌ക സംഗീത ചികിത്സ കിട്ടിയ കുട്ടികൾ അവതരിപ്പിക്കുന്ന ഗാനമേള പ്രവാസി വ്യവസായി നസീർ വെളിയിൽ ഉദ്ഘാടനം ചെയ്യും. ചേതന എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും. ഫാ. ഡോ. പോൾ പൂവത്തിങ്കൽ,വി.എസ്. രമേശൻ സംസാരിക്കും. തുടർന്ന് ഭിന്നശേഷി ഗായകർ ഗാനങ്ങൾ ആലപിക്കും. വാർത്താ ഫാ. പോൾ പൂവത്തിങ്കൽ, വി.എസ്. രമേശൻ, ഡോ. കെ.പി. സതീഷ്, ടിന്റോ പി. ആന്റോ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |