തിരുവനന്തപുരം: തൊഴിലാളികളുടെ എണ്ണം കൂട്ടാതെ ജോലിഭാരം വർദ്ധിപ്പിക്കുന്ന പുതിയ സ്കൂൾ മെനു പ്രഖ്യാപിച്ചതിനെതിരെ ഭരണപക്ഷ തൊഴിലാളിയൂണിയൻ രംഗത്ത്. തൊഴിലാളികളുടെ ജോലിഭാരം പരിഗണിക്കാതെയുള്ള തീരുമാനം ഏകപക്ഷീയമാണെന്ന് സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ആരോപിച്ചു. നൂറ്റിയൻപത് കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന അനുപാതത്തിൽ തൊഴിലാളികളെ പുനർവിന്യസിക്കണം. നാലുവർഷമായി തടഞ്ഞുവച്ചിരിക്കുന്ന വേതനവർദ്ധന മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാനും സർക്കാർ തയ്യാറാകണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ജി മോഹനൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |