ജനീവ: ഇസ്രയേലുമായി സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനുമായി ആണവ ചർച്ച നടത്താൻ യൂറോപ്യൻ രാജ്യങ്ങൾ. ജർമ്മനി,ഫ്രാൻസ്,ബ്രിട്ടൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചിയുമായി ഇന്ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ ചർച്ച നടത്തും.
ഇറാന്റെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന ഉറപ്പ് നേടിയെടുക്കുകയാണ് ലക്ഷ്യം. ചർച്ചയ്ക്ക് യു.എസിന്റെ ഏകോപനമുണ്ടെന്ന് ജർമ്മനി പ്രതികരിച്ചു. ഇതിനിടെ,റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും ഇറാന് നേരെയുള്ള ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു. ഇറാനെതിരെ സൈനിക നടപടി ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ യു.എസിനോട് ആവശ്യപ്പെട്ടു.
ഇന്റർനെറ്റ് നിയന്ത്രണം
ഇറാന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്റർനെറ്റിന് നിയന്ത്രണം. പുറംലോകവുമായുള്ള സാധാരണക്കാരുടെ ആശയവിനിമയത്തെ പ്രതികൂലമായി ബാധിക്കുന്നു
1,600ലേറെ പൗരന്മാരെ ഇറാനിൽ നിന്നും നൂറിലേറെ പൗരന്മാരെ ഇസ്രയേലിൽ നിന്നും ഒഴിപ്പിച്ച് ചൈന
അതിർത്തിയിൽ സുരക്ഷ കൂട്ടി തുർക്കി
ഇറാനിലെയും ഇസ്രയേലിലെയും ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് ലോകാരോഗ്യ സംഘടന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |