സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ഏതൊരു വിദ്യാർത്ഥിയുടെയും രക്ഷകർത്താക്കളുടെയും തല പുകയ്ക്കുന്ന കാര്യമാണ് അടുത്ത കോഴ്സ് എന്ത് തിരഞ്ഞെടുക്കണം, അതിനുള്ള പണം എങ്ങനെ കണ്ടെത്തണം തുടങ്ങിയ കാര്യങ്ങൾ. എന്നാൽ ഇക്കാര്യങ്ങൾക്കെല്ലാം പരിഹാരമായി 'പ്രോമിസ് " ഉണ്ട്. ഉപരിപഠനം, കോളേജ് അഡ്മിഷൻ വിദ്യാഭ്യാസ വായ്പ എന്തിനും പ്രോമിസ് എഡ്യുക്കേഷണൽ സർവ്വീസസിൽ പരിഹാരമുണ്ടാകും. 2003 ൽ അഭ്യസ്തവിദ്യരായ മൂന്നു സഹോദരങ്ങൾ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് പ്രോമിസ് എഡ്യൂക്കേഷണൽ സർവീസസ് എന്ന സ്ഥാപനം ആരംഭിക്കുമ്പോൾ സാധാരണക്കാരന്റെ മക്കൾക്കും മികച്ച കോളേജുകളിൽ ഉയർന്ന വിദ്യാഭ്യാസം ലഭ്യമാക്കുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. അഭിലാഷ് ശ്രീരാജ്, അനീഷ് ശ്രീരാജ്, അനൂപ് ശ്രീരാജ് എന്നിവർ തങ്ങളുടെ മുന്നിലെത്തുന്ന ഓരോ വിദ്യാർത്ഥിയെയും തങ്ങളുടെ സഹോദരങ്ങളായി കണ്ട് കുറഞ്ഞ ചെലവിൽ മികച്ച കോളേജുകളിൽ അവർക്ക് താല്പര്യമുള്ള മേഖലയിൽ പഠിക്കാനുള്ള സാഹചര്യം ഒരുക്കി നൽകി. ഇന്ന് കേരളമൊട്ടാകെ 365 ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കുന്ന പത്തോളം ശാഖകളുള്ള ഇന്ത്യയിലെ തന്നെ വലിയ വിദ്യാഭ്യാസ കൺസൽട്ടൻസി ആയി മാറാൻ പ്രോമിസിനായി.ആത്മാർത്ഥതയും അർപ്പണ ബോധവും സത്യസന്ധതതയും വിശ്വാസവുമാണ് പ്രോമിസിന്റെ വിജയത്തിന് പിന്നിലെന്ന് ഇവിടെ നിന്നും അഡ്മിഷൻ നേടി പഠനം പൂർത്തിയാക്കി ഉന്നത മേഖലയിൽ ജോലി നേടിയ ഓരോരുത്തരും സാക്ഷ്യപ്പെടുത്തുന്നു.
പ്ളസ്ടു പഠനത്തിന് ശേഷം ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ മനസിലേക്ക് ഇപ്പോൾ ആദ്യം എത്തുന്നത് പ്രോമിസ് എന്ന സ്ഥാപനമാണ്. ഇവിടെ എത്തിയാൽ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിയ്ക്ക് അനുസരിച്ച് മികച്ച കോഴ്സുകൾ തിരഞ്ഞെടുക്കാൻ മാതൃകാപരമായ പ്രവർത്തനങ്ങളാണ് പ്രോമിസിലെ 150 ഓളം വരുന്ന കൗൺസിലർമാർ നൽകുന്നത്. ഇക്കാര്യത്തിൽ ഇവിടെ ഇരുവരെ എത്തിയ രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും മറിച്ചൊരഭിപ്രായമില്ല. വിദ്യാർത്ഥികളുടെ അഭിരുചിയ്ക്കനുസരിച്ച് തൊഴിൽ സാധ്യതയുള്ള കോഴ്സുകൾക്ക് മികച്ച സ്ഥാപനങ്ങളിൽ വളരെ എളുപ്പത്തിൽ അഡ്മിഷൻ ലഭ്യമാക്കുന്നു എന്നതാണ് പ്രോമിസിനെ വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും പ്രിയസ്ഥാപനമാക്കി മാറ്റിയത്.
വിവിധ കോഴ്സുകൾക്ക് സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങൾ വ്യത്യസ്ഥമായ അലോട്ട്മെന്റ് പ്രക്രിയകൾ നടത്തുമ്പോൾ മികച്ച മാർക്കുള്ള വിദ്യാർത്ഥികൾ പോലും അഡ്മിഷൻ ലഭിക്കാതെ ബുദ്ധിമുട്ടും. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രോമിസ് വിദ്യാർത്ഥികൾക്ക് വഴികാട്ടിയാകുന്നത്.യൂണിവേഴ്സിറ്റി നിഷ്കർശിക്കുന്ന ഏറ്റവും കുറഞ്ഞ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് പോലും അവർ ആഗ്രഹിക്കുന്ന കോഴ്സിന് അഡ്മിഷൻ ലഭ്യമാക്കി അവരുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ വായ്പ, മറ്റ് സഹായങ്ങൾ ഉൾപ്പടെ സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി ഇന്ന് കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രോമിസ് തങ്ങളുടെ സേവനം ഉറപ്പ് നൽകുന്നു.
ജാഗ്രതയോടെ തിരഞ്ഞെടുക്കാം കോഴ്സുകൾ
ലോകം സാങ്കേതിക വിപ്ളവത്തിന് സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യസംരക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ കോടിക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ പതിറ്റാണ്ടുകൾ പഴക്കമുള്ള ഡിഗ്രി കോഴ്സുകൾ പുറന്തള്ളപ്പെടും. വളരെ ജാഗ്രതയോടുകൂടി മികച്ച കോഴ്സുകൾ തിരഞ്ഞെടുക്കുവാനും ഉന്നത നിലവാരം പുലർത്തുന്ന കോളേജുകളിൽ അഡ്മിഷൻ നേടുവാനും പ്രോമിസ് എഡ്യുക്കേഷണൽ സർവ്വീസസ് അവസരമൊരുക്കുന്നു.
വിജയരഹസ്യം
പ്രോമിസിൽ എത്തുന്ന ഓരോ വിദ്യാർത്ഥിക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുക എന്നത് ഒരു കടമയായാണ് മൂന്ന് സഹോദരങ്ങളും
കരുതുന്നത്. പ്രോമിസിലൂടെ ഉപരിപഠനം നേടുന്ന ഓരോ വിദ്യാർത്ഥിയ്ക്കും പഠന ശേഷം സ്വദേശത്തോ വിദേശത്തോ മികച്ച തൊഴിൽ ലഭിക്കുന്നുണ്ടെന്നും ഇവർ ഉറപ്പ് വരുത്തുന്നു. പഠനകാലത്ത് വിദ്യാർത്ഥികൾക്കുണ്ടാകുന്ന ഏതൊരാവശ്യത്തിനും താങ്ങാകുവാൻ പ്രോമിസ് സന്നദ്ധമാണ്. പ്രോമിസ് വഴി പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും അവരുടെ അറിവിലുള്ള എല്ലാ വിദ്യാർത്ഥികളെയും ഇവിടേക്ക് തന്നെ എത്തിക്കുന്നു. ഈ വിശ്വാസമാകാം ഇവരുടെ വിജയ രഹസ്യം.
വിദ്യാഭ്യാസ വായ്പകൾ സ്കോളർഷിപ്പുകൾ
പലപ്പോഴും വിദ്യാർത്ഥികളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസ ചിലവുകൾ രക്ഷകർത്താക്കൾക്ക് താങ്ങാവുന്നതിലും അപ്പുറത്താകാറുണ്ട്. ഇത്തരം സാഹചര്യം അനുഭവിക്കുന്നവരാണ് 50ശതമാനം കുടുംബങ്ങളും. വിദ്യാർഥികൾക്ക് അർഹമായ എല്ലാ സ്കോളർഷിപ്പുകളും പ്രോമിസ് മുൻകൈയെടുത്ത് ലഭ്യമാക്കും.വിദ്യാഭ്യാസ വായ്പകൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും പ്രോമിസിന്റെ 10 ശാഖകളിലും ലഭ്യമാണ്. തികച്ചും സൗജന്യമായാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത്. സുരക്ഷിതമായ ഭാവിയ്ക്കായി മികച്ച കോളേജുകളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോമിസിന്റെ ഹരിപ്പാട്, ആലപ്പുഴ, അരൂർ, കളമശ്ശേരി, തിരൂർ,തൊടുപുഴ, ചങ്ങനാശ്ശേരി,പന്തളം, കരുനാഗപ്പള്ളി, വർക്കല എന്നീ ഓഫീസുകൾ സന്ദർശിക്കുകയോ 9747100300,9846205205 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
ഏതെല്ലാം കോഴ്സുകളിൽ
അഡ്മിഷൻ
പോളിടെക്നിക് ഡിപ്ലോമ മുതൽ എം.ബി.ബി.എസ് പഠനം വരെ എല്ലാ കോഴ്സുകളുടെയും അഡ്മിഷൻ പ്രോമിസിൽ ലഭ്യമാണ്. പ്രോമിസ് തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. MBBS, MD, BDS, Nursing, Cardiac, Perfusion, Dialysis, AT & OT, Radiology, Emergency care, Critical
Care, Physician Asst., MLT, Optometry,
BSc Forensic Science, BSc Agriculture,
BSc Psychology, Bsc Nutrition &
Dietetics, BSc Food & Quality
Control, Aeronautical Engineering,
Aerospace Engineering,
Biomedical Engineering, Civil
Engineering, Computer Science & Engineering, Electrical & Electronics Engineering,
Electronics & Communication Engineering, Mechanical Engineering, Robotics and
Automation, B.Tech Chemical Engineering, B.Tech Food Technology, B.Tech
Information Technology, B.Tech Pharmaceutical Technology, B.Tech Aritifical
Intelligence & Data Science, BA Criminology & Police Administration, BA Journalism and Mass Communication, Bsc Hotel
Management of Catering Science
തുടങ്ങിയ കോഴ്സുകൾക്കെല്ലാം പ്രോമിസിൽ അഡ്മിഷൻ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |