കൗൺസിൽ ഒഫ് ആർക്കിടെക്ച്ചർ നടത്തുന്ന ആർക്കിടെക്ച്ചർ ബിരുദ പ്രവേശന NATA പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ 2025 ഫെബ്രുവരി 3ന് ആരംഭിച്ചിരുന്നു. NATA സ്കോർ വിലയിരുത്തിയാണ് 5വർഷ ബി ആർക് കോഴ്‌സിന് പ്രവേശനം. NATAയ്ക്ക് ആഗസ്റ്റ് 9വരെ രജിസ്റ്റർ ചെയ്യാം. പ്ലസ് ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്‌സ് പഠിച്ചവർക്കും 3വർഷ ഡിപ്ലോമ 45ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. www.nata.in, www.coa.gov.in
എൽ.എൽ.എം പ്രൊഫഷണൽ പ്രോഗ്രാം @ എൻ.എൽ.യു ഡൽഹി
നാഷണൽ ലാ യൂണിവേഴ്സിറ്റി, ഡൽഹിയിൽ 2025-26 വർഷത്തെ എൽ.എൽ.എം(പ്രൊഫഷണൽ) പ്രോഗ്രാമിന് ജൂലായ് 31വരെ അപേക്ഷിക്കാം. നിയമത്തിലോ/മറ്റു വിഷയങ്ങളിൽ 50ശതമാനം മാർക്കോടെ ബിരുദമോ മറ്റു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ എൽ.എൽ.എം, പി.എച്ച്ഡി ചെയ്യുന്നവർ അപേക്ഷിക്കാൻ യോഗ്യരല്ല. ഒരു വർഷമാണ് കോഴ്സിന്റെ കാലയളവ്. എൽ.എൽ.എം പ്രൊഫഷണൽ ഡിപ്ലോമ പ്രോഗ്രാമായാണ് കണക്കാക്കുന്നത്. അതിനാൽ അക്കാഡമിക് മേഖലയിലിത് പരിഗണിക്കുകയില്ല. www.nludelhi.ac.in
ബ്രിട്ടീഷ് അക്കാഡമി ഇന്റർനാഷണൽ ഇന്റേർഡിസിപ്ലിനറി ഗവേഷണ പ്രൊജക്ട് 2026
ബ്രിട്ടീഷ് അക്കാഡമി ഇന്റർനാഷണൽ ഇന്റേർഡിസിപ്ലിനറി ഗവേഷണ പ്രൊജക്റ്റ് 2026ന് അപേക്ഷ ക്ഷണിച്ചു. ഹ്യൂമാനിറ്റീസ് /സോഷ്യൽ സയൻസസ് മേഖലയിൽ ഗവേഷണം നടത്തുന്നവർക്ക് അപേക്ഷിക്കാം. രണ്ടു വർഷമാണ് കാലയളവ്. സയൻസ്,ടെക്നോളജി,എൻജിനിയറിംഗ്,മാത്തമാറ്റിക്സ് വിഷയങ്ങളുമായി ചേർന്ന് ഇന്റേർഡിസിപ്ലിനറി ഗവേഷണത്തിലേർപ്പെടാം. 3ലക്ഷം പൗണ്ടാണ് ഫെലോഷിപ്പിലൂടെ ലഭിക്കുന്നത്. സെപ്തംബർ 17 വരെ അപേക്ഷിക്കാം. www.thebritishacademy.ac.uk
ഒബാമ ഫൗണ്ടേഷൻ സ്കോളേഴ്സ് പ്രോഗ്രാം 25-26
2025 -26ലെ ഒബാമ ഫൗണ്ടേഷൻ സ്കോളേഴ്സ് പ്രോഗ്രാമിന് ഡിസംബർ 16വരെ അപേക്ഷിക്കാം. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പഠിക്കാം.ഇവർക്ക് കൊളംബിയ വേൾഡ് പ്രൊജക്ടിൽ 9മാസം പ്രവർത്തിക്കാം.www.columbia.edu
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |