അങ്കമാലി: പി.എൻ. പണിക്കർ അനുസ്മരണവും വായനാ പക്ഷാചരണവും വിവിധ പരിപാടികളോടെ വിപുലമായി നടന്നു.
പാലിശ്ശേരി എസ്.എൻ.ഡി.പി ലൈബ്രറി
പാലിശ്ശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം പാലി ഗവ. ഹൈസ്‌കൂളിൽ വച്ച് പി.എൻ. പണിക്കർ പുരസ്‌കാര ജേതാവ് ടി.പി. വേലായുധൻ മാസ്റ്റർ നിർവഹിച്ചു. ആലുവ താലൂക്ക് എക്‌സിക്യുട്ടീവ് അംഗം കെ.കെ. മുരളി വായനാ മത്സര വിജയികളെ അനുമോദിച്ചു.
നായത്തോട് സ്‌കൂൾ
നായത്തോട് മഹാകവി ജി. മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പി.എൻ. പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു. വായന ക്ലബുകളുടെ ഉദ്ഘാടനം അങ്കമാലി നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ. ഏലിയാസ് നിർവഹിച്ചു. പ്രിൻസിപ്പൽ എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ബി.ആർ.സി. അങ്കമാലി
ബി.ആർ.സി. അങ്കമാലിയുടെ നേതൃത്വത്തിൽ നടന്ന വായനാദിനാചരണം ഗവ. യു.പി. സ്‌കൂളിൽ സംഘടിപ്പിച്ചു. പി.എൻ. പണിക്കർ പുരസ്‌കാര ജേതാവ് ടി.പി. വേലായുധൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജയ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
എ.പി. കുര്യൻ സ്മാരക ലൈബ്രറി
അങ്കമാലി എ.പി. കുര്യൻ സ്മാരക ലൈബ്രറിയിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. എം. സ്വരാജിന്റെ 'പൂക്കളുടെ പുസ്തകം' എന്ന കൃതി യുവ കഥാകാരൻ റോജിസ് മുണ്ടപ്ലാക്കൽ അവതരിപ്പിച്ചു. വായനശാലാ പ്രസിഡന്റ് കെ.ആർ. കുമാരൻ മാസ്റ്റർ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |