കോട്ടയം: നഗരാതിർത്തികളിൽ വരെ കാട്ടുപന്നി ശല്യം വിതയ്ക്കുമ്പോൾ വനംവകുപ്പിന്റെ ഹോട്ട് സ്പോട്ട് പട്ടികയിൽ 48 ഇടങ്ങൾ മാത്രം. ഇത് വിപുലീകരിച്ച് പുതിയ പട്ടികയിറക്കണമെന്നാണ് കർഷകരുടെ ആവശ്യം. കൃഷിനാശവും മനുഷ്യനുനേരെ ആക്രമണം നടന്ന സ്ഥലങ്ങളും പരിശോധിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. നിലവിലുള്ള പട്ടികയിൽ വനാതിർത്തികളിലേയും മലയോരത്തെയും പഞ്ചായത്തുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എരുമേലി പഞ്ചായത്ത് അരുവിക്കൽ വാർഡ് 13, കാളകെട്ടി വാർഡ് 14, തളയന്തടം വാർഡ് 16, കൊപ്പം വാർഡ് 10, വാർഡ് 18, കോരുത്തോട് പഞ്ചായത്തിൽ വാർഡ് 7, കുഴിമാവ് വാർഡ് 11, മണിമല പഞ്ചായത്തിൽ മുക്കട വാർഡ് 6, വാർഡ് 7, പൊന്തൻപുഴ വാർഡ് 8, കരിമ്പനാകുളം വാർഡ് 9, ആൽപ്പാറ വാർഡ് 10, വെച്ചുക്കുന്ന് വാർഡ് 11, മേലേക്കവല വാർഡ് 12, പാമ്പാടി പഞ്ചായത്തിൽ വാർഡ് അഞ്ച്, കോരുത്തോട് പഞ്ചായത്തിൽ പനക്കച്ചിറ വാർഡ് 1, കൊമ്പുകുത്തി വാർഡ് 3, പട്ടാളംകുന്ന് വാർഡ് 4, കണ്ടക്കയം വാർഡ് 5, കോരുത്തോട് വാർഡ് 6, വാർഡ് 10, എരുമേലി നോർത്ത് 504, പാറമട, മാങ്ങപ്പെട്ട, മടുക്ക, കോസഡി, കൂട്ടിക്കൽ പഞ്ചായത്തിൽ ഇളംകാട്, ഏന്തയാർ, പുതുക്കാട്, ഇല്ലിരുന്നാൾകുട്ടി, കുറ്റിപ്ലാങ്ങാട്, മേലോരം, ഉറുമ്പിക്കര, വെംബ്ലി, പൂഞ്ഞാർ പഞ്ചായത്തിൽ വേങ്ങന്താനം, തിടനാട് പഞ്ചായത്തിൽ വാരിയാനിക്കാട്, മണിയാങ്കുളം, മുണ്ടക്കയം പഞ്ചായത്തിൽ പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം, പാറത്തോട് പഞ്ചായത്തിൽ ചോറ്റി, ചിറ്റടി, പാലപ്ര, തീക്കോയി പഞ്ചായത്തിൽ ഒറ്റയീട്ടി, വെള്ളികുളം, മലമേൽ, തലനാട് പഞ്ചായത്തിൽ വെള്ളയാനി, മേലടുക്ക, ചൊനമല, പുഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അതിർത്തി മേഖലകളിൽ കുഴിമ്പള്ളി വലിയവീടൻമല, കൈപ്പള്ളി, പത്തംപുഴ എന്നിവിടങ്ങളാണ് ഹോട്ട് സ്പോട്ടുകൾ.
വെടിവയ്‌ക്കാൻ അനുവാദം വേണ്ട
ഹോട്ട്‌സ്പോട്ട് പ്രദേശങ്ങളിൽ കാട്ടുപന്നിയെ കണ്ടാൽ വെടിവയ്ക്കാൻ ആളെ തേടാനും എളുപ്പമുണ്ട്. പാമ്പാടി മുതലുള്ള പഞ്ചായത്തുകളിൽ നിരന്തരം കൃഷിനാശവും കാട്ടുപന്നിയാക്രമണവും റിപ്പോർട്ട് ചെയ്തിട്ടും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കൃഷിനാശം സംഭവിച്ചാൽ റേഞ്ചർ അല്ലെങ്കിൽ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന് അപേക്ഷ നൽകണം. കൃഷിയിടത്തിന്റെ സ്ഥാനം, വിളനാശം, കാട്ടുപന്നി എണ്ണം എന്നിവ കർഷകൻ അറിയിച്ചാൽ മൂന്നുദിവസത്തിനകം തീരുമാനമുണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |