കൊച്ചി: കേരള സംഗീത നാടക അക്കാഡമിയും കൊച്ചിൻ കലാഭവനും ചേർന്ന് 13 മുതൽ 35 വയസുവരെയുള്ളവർക്ക് അടുത്തമാസം 5, 6 തീയതികളിൽ കലാഭവനിൽ മിമിക്സ് വർക്ക് ഷോപ്പ് നടത്തും. പങ്കെടുക്കുന്നവർക്ക് സംഗീത നാടക അക്കാഡമിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. അക്കാഡമിയുടെ അവാർഡ് ജേതാക്കളായ കലാഭവൻ നൗഷാദ്, കലാഭവൻ സലീം, സംവിധായകൻ മെക്കാർട്ടിൻ, ദേവി ചന്ദന, കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.ആർ. ജിജോയ്, ജയരാജ് വാര്യർ, ഷിജു അഞ്ചുമന, മുരളി ഗിന്നസ്, അബി ചാത്തന്നൂർ, രഞ്ജു കാർത്തിയാനി എന്നിവർ ക്ലാസെടുക്കും. ക്യാമ്പ് ഡയറക്ടർ കെ. എസ്. പ്രസാദ്. ഫോൺ: 9846122880, 9072354522, 9895280511.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |