തിരുവനന്തപുരം:നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ 7.30ന് ആരംഭിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ ഡോ.രത്തൻ യു.കേൽക്കർ അറിയിച്ചു.രാവിലെ സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്ത് സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂം തുറക്കും.14 ടേബിളുകളിലായി 19 റൗണ്ട് വോട്ടണ്ണെലാണ് നടക്കുന്നത്. ഇ.ടി.ബി.എസ്.ഉൾപ്പെടെ പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി 5 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണി തുടങ്ങും. മെഷീനുകൾ ചുങ്കത്തറ മാർത്തോമ ഹയർ സെക്കന്ററി സ്‌കൂളിൽ സജ്ജീകരിച്ചിരിക്കുന്ന സ്‌ട്രോംഗ്റൂമിൽ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിന്റെയും സംസ്ഥാന ആംഡ് പോലീസിന്റേയും സുരക്ഷയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |