അമ്പലപ്പുഴ : സർക്കാർ ഏറ്റെടുത്ത കഞ്ഞിപ്പാടം എൽ.പി സ്കൂളിലെ കെട്ടിടത്തിന് ഈ വർഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ അദ്ധ്യയനം പ്രതിസന്ധിയിൽ. നാട്ടുകാരുടെ വക മാനേജ്മെന്റിൽ പ്രവത്തിച്ചിരുന്ന 106വർഷം പഴക്കമുള്ള എൽ.പി സ്കൂൾ 2022 സെപ്റ്റംബർ 16നാണ് സർക്കാർ ഏറ്റെടുത്തത്.
പ്രധാന കെട്ടിടത്തിന് 106 വർഷം പഴക്കമുണ്ട്. കഴിഞ്ഞവർഷം വരെ ഈ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 5 ഡിവിഷനുകളുള്ള വിദ്യാലയത്തിൽ പി.എസ്.സി നിയമനം ലഭിച്ചു വന്ന എച്ച്.എം ഉൾപ്പടെ 5 അദ്ധ്യാപകരും, 40 കുട്ടികളുമുണ്ട്. 20 വർഷം മുമ്പ് നിർമ്മിച്ച ചെറിയ ഒരു ഹാളിലാണ് നിലവിൽ 2 ക്ലാസുകൾ പ്രവർത്തിക്കുന്നത്. 2016ൽ കെ.സി. വേണുഗോപാൽ എം.പിയുടെ ഫണ്ടിൽ നിന്നും 8.50 ലക്ഷം രൂപ മുടക്കി പണിത കമ്പ്യൂട്ടർ ലാബും സ്കൂളിലുണ്ട്. അവിടെയും 2 ക്ലാസുകൾ നടത്തുന്നുണ്ട്. ഇത്രയും വർഷമായിട്ടും ഈ കെട്ടിടത്തിന് നമ്പർ ലഭിച്ചിട്ടില്ലാത്തതിനാൽ ഇവിടെ ക്ലാസ് നടത്താനാവില്ലെന്നാണ് അധികൃതർ പറയുന്നത്.
106 വർഷം പഴക്കമുള്ള കെട്ടിടം
അഞ്ച് ഡിവിഷനുകളും ഒരു പ്രീ പ്രൈൈമറി ക്ലാസുമാണ് സ്കൂളിൽ പ്രവർത്തിക്കേണ്ടത്
പുതിയ കെട്ടിടത്തിനായി 2 കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചു
എന്നാൽ, മഴക്കാലം കഴിഞ്ഞേ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കാനാവുകയുള്ളൂ
അതു വരെ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും
നിർദ്ധനരായ കർഷകത്തൊഴിലാളികളുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്
കമ്പ്യൂട്ടർ ലാബിന് കെട്ടിട നമ്പർ ഇട്ടു നൽകുകയും 2 മുറികളുള്ള ഒരുകെട്ടിടം പഞ്ചായത്ത് വാടകക്കെടുത്തു നൽകുകയും ചെയ്താൽ താത്ക്കാലികമായി സ്കൂൾ പ്രവർത്തിപ്പിക്കാനാവും
- എൻ.വി.വിവേകാനന്ദൻ, മുൻ മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |