കൊച്ചി: കാട്ടുപന്നിയെ ഒന്നാകെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാൻ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര വനംവകുപ്പ്. കാട്ടുപന്നിയുൾപ്പെടെ ശല്യക്കാരായവയെ ക്ഷുദ്രജീവികളുടെ ഗണത്തിൽപ്പെടുത്തി കൊല്ലാൻ അനുമതിതേടി കേരളം ജൂൺ ആറിന് അയച്ച കത്തിനുള്ള മറുപടിയിലാണ് വിശദീകരണം.
മനുഷ്യജീവന് ഭീഷണിയായാൽ ഏറ്റവും സംരക്ഷിതജീവികളുടെ പട്ടികയിൽപ്പെട്ട ആനയെയും കടുവയെയും ഉൾപ്പെടെ കൊല്ലാം. എന്നാൽ ഒരു വന്യജീവി ഇനത്തെ ഒന്നാകെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് പകരം ഓരോ പ്രദേശത്തെയും ശല്യം കണക്കിലെടുത്ത് ഇവയെ വേട്ടയാടുകയാണ് ഉചിതം. ഇതാണ് ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമെന്നും കേന്ദ്ര വനം ഡെപ്യൂട്ടി ഐ.ജി (വന്യജീവി) രാകേഷ്‌കുമാർ ജഗേനിയയുടെ മറുപടിയിൽ പറയുന്നു.
വന്യജീവികൾ ജീവനും സ്വത്തിനും വിളകൾക്കും ഭീഷണിയായാൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോ ചുമതലപ്പെടുത്തിയ ഓഫീസർക്കോ വേട്ടയ്ക്ക് അനുമതി നൽകാം. മനുഷ്യമരണമോ പരിക്കോ ഉണ്ടായാൽ വന്യജീവി ഹോട്ട്സ്പോട്ട് നിർണയം, ദ്രുതകർമ്മസേന രൂപീകരണം, 24 മണിക്കൂറിനകം നഷ്ടപരിഹാരം നൽകൽ തുടങ്ങിയ നടപടികൾ സംസ്ഥാന സർക്കാരിന് സ്വീകരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |