കൊച്ചി: കൗമാരക്കാരെയും യുവജനങ്ങളെയും മയക്കുമരുന്നിൽ നിന്ന് മോചിപ്പിക്കാൻ നടൻ മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ ഇന്ന് ആരംഭിക്കും. ഒരു വർഷം നീളുന്ന 'ബീ എ ഹീറോ' പരിപാടിയാണ് സംഘടിപ്പിക്കുന്നത്.
നെടുമ്പാശേരിയിലെ സിയാൽ കൺവെൻഷൻ സെന്ററിൽ രാവിലെ 7.30ന് നടക്കുന്ന ചടങ്ങ് മോഹൻലാൽ ഉദ്ഘാടനം ചെയ്യും. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേഖലാ ഡയറക്‌ടർ വേണുഗോപാൽ ജി. കുറുപ്പ്, സംവിധായകൻ മേജർ രവി, ക്ളിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ടെസി ഗ്രേസ് മാത്യൂസ് എന്നിവർ പ്രസംഗിക്കും. യോഗ തെറാപ്പിസ്‌റ്റും പരിശീലകയുമായ ഗിരിജ ബി. നായർ നേതൃത്വം നൽകുന്ന യോഗാപ്രകടനവുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |