കുളത്തൂപ്പുഴ: ശംഖിലി വനത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് ചെന്നായക്കൂട്ടം വ്യാപകമായി ഇറങ്ങിവരുന്നത് മിൽപ്പാലം നിവാസികളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം പകൽ സമയത്ത് ശരണ്യ വിലാസം വീട്ടിൽ പത്മിനിക്ക് നേരെ ചെന്നായക്കൂട്ടം ഓടിവന്നത് നാട്ടുകാർ ഓടിയെത്തിയതുകൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായത്.
കടുവ, പുലി, ആന, കാട്ടുപോത്ത് എന്നിവയ്ക്ക് പുറമെ ഇപ്പോൾ ചെന്നായ ശല്യം കൂടി വർദ്ധിച്ചതോടെ പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള നാട്ടുകാർ.
പുനലൂർ എം.എൽ.എ. സുപാൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |