കോട്ടയം : സംസ്ഥാനത്ത് ഹോമിയോപ്പതി വകുപ്പിന്റെ കീഴിൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന ആദ്യത്തെ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പിയുടെ ഉദ്ഘാടനം ജില്ലാ ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയാണ് പ്രവർത്തനസമയം. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി.ആർ അനുപമ അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. കെ.എസ്.മിനി, സൂപ്രണ്ട് ഡോ.ഇ.എ. സൌദ, സ്മൃതി ഒ.പി ഇൻ ചാർജ് ഡോ. ചിന്തു തോമസ്, ആർ.എം.ഒ ഡോ.എം.പി. ഉമാദേവി, എച്ച്.എം.സി അംഗങ്ങളായ സിബി ജോൺ, ജോയ് ചെട്ടിശ്ശേരി, സിറിൾ ജി. നരിക്കുഴി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |