കൊച്ചി: അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് കൊച്ചിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും യോഗാ ദിനാചരണം സംഘടിപ്പിച്ചു.
കരിങ്ങാച്ചിറ എം.ഡി എം.എൽ.പി സ്‌കൂളിൽ പ്രധാനാദ്ധ്യാപിക ഷീലാമ്മ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. യോഗാചാര്യ പ്രസന്ന വിജയകുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
തമ്മനം നളന്ദ പബ്ലിക് സ്‌കൂളിൽ പി. ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമാലികയും വാദ്യ സംഗീതവും വിവിധ യോഗാസനമുദ്രകൾ കോർത്തിണക്കിയ യോഗാ പ്രദർശനവും അരങ്ങേറി. ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു.
എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ മുൻ ഇന്ത്യൻ വോളിബാൾ ടീം ക്യാപ്ടൻ ടോം ജോസഫ് യോഗദിനവും സംഗീതജ്ഞൻ ടി.എസ്. രാധാകൃഷ്ണൻ സംഗീതദിനവും ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്ര ധർമ്മ പരിഷത്ത് പ്രസിഡന്റ് പി. കുട്ടികൃഷ്ണൻ അദ്ധ്യക്ഷനായി.
അഖില ഭാരതീയ സീമ ജാഗരൺ മഞ്ച് ദേശീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ സന്ദേശം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ കെ.പി. ഡിന്റോ, രാഷ്ട്ര ധർമ്മ പരിഷത്ത് സെക്രട്ടറി ലക്ഷ്മിനാരായണൻ, ദക്ഷിണ കേരള പ്രാന്ത പ്രചാരക് സുദർശൻ, സ്‌കൂൾ മാനേജർ ആനന്ദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത യോഗഭ്യാസ പ്രദർശനം ഉണ്ടായിരുന്നു.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കാലടി മുഖ്യ ക്യാമ്പസിലെ കായിക പഠന വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ യോഗ ഡാൻസ് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |