വ്യസനസമ്മേതം ബന്ധുമിത്രാദികൾ പുതിയ ഗാനം
28 വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി മലയാളത്തിന്റെ പ്രിയ താരം സുകുമാരനെ സ്‌ക്രീനിൽ കാണിച്ചു വ്യസനസമ്മേതം ബന്ധുമിത്രാദികൾ സിനിമയിലെ പുതിയ ഗാനം . ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സിന്റെ സഹായത്തോടെ ഗാനരംഗത്തിനായി നിർമ്മിച്ചിരിക്കുന്ന സുകുമാരന്റെ പഴയകാല രൂപത്തോടൊപ്പം തന്നെ മല്ലികസുകുമാരന്റെ പഴയകാല രൂപവും ഒരുക്കിയിട്ടുണ്ട്. പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന ഗാനരംഗങ്ങളിൽ പ്രണയ ജോഡികളായി ഇരുവരെയും ലിറിക്കൽ വീഡിയോയിൽ കാണാം . ഗാനത്തിന്റെ വരികൾ മനു മഞ്ജിത് ആണ്. സംഗീതം അങ്കിത് മേനോൻ.
അനശ്വര രാജൻ,സിജു സണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'വ്യസനസമ്മേതം ബന്ധുമിത്രാദികൾ' തിയേറ്ററുകളിൽ പൊട്ടിച്ചിരി ഉയർത്തി മികച്ച കളക്ഷൻ നേടി മുന്നേറുന്നു.
ആദ്യ വാരത്തിൽ തന്നെ ആറു കോടിയോളം രൂപ ആഗോള കളക്ഷൻ നേടി. മല്ലിക സുകുമാരൻ,
ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം ഐക്കൺ സിനിമാസ്. പി.ആർ.ഒ എ. എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |