കൊച്ചി: വാട്ടർ പ്യൂരിഫയർ ഇൻസ്റ്റാൾ ചെയ്തതിലെ അപാകത കാരണം പ്രവർത്തിക്കാതിരുന്നതിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. യുറേക്ക ഫോർബ്സിനും ഇൻസ്റ്റലേഷൻ സർവീസ് സെന്ററിനും എതിരെ ഭിന്നശേഷിക്കാരനും പെയിന്റിംഗ് തൊഴിലാളിയുമായ അഗസ്റ്റിൻ സമർപ്പിച്ച പരാതിയിലാണിത്. നിർമ്മാണ കമ്പനിയും സർവീസ് ഏജൻസിയും സേവനത്തിൽ വീഴ്ചവരുത്തിയതായി ഡി.ബി. ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് കണ്ടെത്തി. പരാതിക്കാരന് പുതിയ വാട്ടർ പ്യൂരിഫയർ നൽകുകയോ 10,200 രൂപ തിരികെ നൽകുകയോ വേണം. നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളിൽ 10,000 രൂപയും 45 ദിവസത്തിനകം നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |