കൊച്ചി: കലൂർ സഹൃദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണം സംഘടിപ്പിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 6 വിദ്യാർത്ഥികൾക്ക് ജേസി ഫൗണ്ടേഷൻ ക്യാഷ് അവാർഡും ക്ലബ്ബ് മുൻപ്രസിഡന്റുമാരായ ജോപ്പൻ കുറ്റിക്കാട്ട്, അഗസ്റ്റിൻ വട്ടോലി എന്നിവരുടെ പേരിലുള്ള ഫലകവും വിതരണം ചെയ്തു. ജേസി ഫൗണ്ടേഷൻ ചെയർമാൻ ജെ.ജെ. കുറ്റിക്കാട്ട്, റെജു ജോസഫ്, കേരളകൗമുദി സീനിയർ റിപ്പോർട്ടർ പി.എസ്.സോമനാഥൻ, തോമസ് കളത്തിപ്പറമ്പ്, നഗരസഭാ കൗൺസിലർമാരായ എം.ജി. അരിസ്റ്റോട്ടിൽ, രജനി മണി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |