ചീമേനി:നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ചീമേനി പയ്യറാട്ട് നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.ജി.അജിത്ത്കുമാർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശാന്ത, വി.വി.സുനിത, എം.സുമേഷ്, കെ.അനിൽകുമാർ, എം.കുഞ്ഞിരാമൻ, ടി.എസ്.നജീബ്, പി.ബി.ഷീബ, എം.ശ്രീജ, ടി.രാഗേഷ്, പി.വി.സതീഷ്‌കുമാർ, എം.കെ.നളിനാക്ഷൻ, കരിമ്പിൽ കൃഷ്ണൻ, കെ.രാജൻ, മുഹമ്മദ്കുഞ്ഞി കൂളിയാട്,
എം.കെ.ശ്രുതി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ സ്വാഗതവും എം.സൗമിനി നന്ദിയുംപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |