ഹരിപ്പാട്: കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ടൗൺ മുസ്ലിം എൽ.പി സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ എസ്. ദീപു ഉദ്ഘാടനം ചെയ്തു. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നൽകി.
കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മനു.എം.നങ്ങ്യാർകുളങ്ങര അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.യു സംസ്ഥാന കൺവീനർ അബ്ബാദ് ലുത്ഫി, സ്കൂൾ ഹെഡ്മിസ്ട്രസ് മഞ്ജുഷ എസ്, വി.കെ നാഥൻ, നകുലൻ പള്ളിപ്പാട്, ആര്യ കൃഷ്ണൻ, സുജിത് കരുവാറ്റ, മുഹമ്മദ് മുനീർ , നിള.എസ്. പണിക്കർ, രാഹുൽ രാജൻ, വിപിൻ ചേപ്പാട്, ഇർഫാൻ, നവനീത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |