ആലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് സ്ഥാപിച്ച കുഴൽക്കിണർ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എച്ച്. സലാം എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് 5,14, 617 രൂപയും പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5,25000 രൂപയും ഉൾപ്പെടെ ആകെ 10,39,617 രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിത, സ്ഥിരംസമിതി അദ്ധ്യക്ഷ അജിത ശശി, പഞ്ചായത്തംഗം കവിത, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.എൽ. ഗിരീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഷിനോമെറിൻ ജോൺ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |