പത്തനംതിട്ട : ഭൂമിക്കും ആരോഗ്യത്തിനും യോഗ എന്ന ആപ്തവാക്യം മുൻനിറുത്തി അന്തർദേശീയ യോഗാദിനാചരണം നടത്തി. ജില്ലാ യോഗ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, യോഗ അസോസിയേഷൻ, ചേതന യോഗ, ഒളിമ്പിക് അസോസിയേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഒളിമ്പിക് ദിന സന്ദേശം നൽകി. യോഗാചാര്യ സ്മിത ടീച്ചർ സന്ദേശം നൽകി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്നകുമാർ, പ്രതിഭാ കോളേജ് പ്രിൻസിപ്പൽ കെ.ആർ അശോക് കുമാർ, ചേതന യോഗ സെക്രട്ടറി ശ്രീജേഷ് വി കൈമൾ, യോഗ അസോസിയേഷൻ ഓഫ് പത്തനംതിട്ട പ്രസിഡന്റ് പി.ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്.നളിലാക്ഷനായർ, സെക്രട്ടറി പി.കെ.അശോകൻ, ജോയിൻ സെക്രട്ടറി മനീഷ് രാജ്, ട്രഷറർ മണിലാൽ.കെ എന്നിവർ സംസാരിച്ചു. യോഗ പ്രദർശനവും ചാമ്പ്യന്മാരായ കുട്ടികളുടെ യോഗ ഡാൻസും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |