തൃശൂർ: ഒരു മാസം നീണ്ടുനിൽക്കുന്ന പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ല വായന മാസാചരണത്തിന് ഒളരിക്കര ഗവൺമെന്റ് യു.പി സ്‌കൂളിൽ തുടക്കം. വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ പുസ്തകങ്ങൾ നൽകി മുൻ നിയമസഭാ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനയുടെ ജനകീയവത്കരണം വ്രതമായെടുത്ത പി.എൻ.പണിക്കരുടെ നിസ്തുല സേവനങ്ങൾ മലയാളി ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടുമെന്ന് തേറമ്പിൽ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി കെ.ജി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ബദറുദ്ദീൻ ഗുരുവായൂർ, പി.വി.രാജു, എം.എ.സാദിക്ക്, രാമചന്ദ്രൻ പുതൂർക്കര, രതീഷ് മണപ്പുറം, നിമ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |