പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്ത് കമ്മിറ്റിക്കിടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റിനു നേരെ ചൂട് വെള്ളം ഒഴിച്ചതായി പരാതി. വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ്, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.കൂടാതെ പൊലീസിൽ പരാതിയും നൽകി. കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റിക്കിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ അനുവദിച്ച തുക, പ്രസിഡന്റിന്റെ താൽപര്യപ്രകാരം വകമാറ്റി ചെലവഴിച്ചതായി തിരുപുറം സുരേഷ് ആരോപിച്ചു. ഇക്കാര്യം പഞ്ചായത്ത് കമ്മിറ്റിയിൽ ചോദ്യം ചെയ്‌തതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. സമീപത്ത് ഗ്ലാസിൽ സൂക്ഷിച്ചിരുന്ന ചൂടു വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നെന്നും, ഒഴിഞ്ഞുമാറിയതിനാൽ ചൂടുവെള്ളം കൈയിലും വയറ്റിലുമായി വീണെന്നും തിരുപുറം സുരേഷ് പറഞ്ഞു. തർക്കങ്ങൾക്കിടയിൽ കൈതട്ടി ചൂടുവെള്ളം ദേഹത്തേക്ക് വീണത് ശരിയാണെന്നും മറ്റുള്ള സംഭവങ്ങൾ അടിസ്ഥാന രഹിതമാണെന്നും പ്രസിഡന്റ് ഷീന ആൽബിൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |