ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ കാലത്ത് എ.സി സ്ഥാപിക്കാൻ നിർമ്മിച്ച ഗ്ളാസ് പാനലുകൾ നീക്കം ചെയ്യാനുള്ള തീരുമാനം കെട്ടിടത്തിന്റെ യഥാർത്ഥ ഗാംഭീര്യം വീണ്ടെടുക്കാനും പ്രവേശനം എളുപ്പമാക്കാനുമാണെന്ന് സുപ്രീംകോടതി വിശദീകരണം.
സുപ്രീംകോടതി ബാർ അസോസിയേഷനും സുപ്രീം കോടതി അഡ്വക്കേറ്റ്സ് - ഓൺ - റെക്കോർഡ് അസോസിയേഷനും ഗ്ലാസ് പാനലുകളെ എതിർത്തുവെന്നും സുപ്രീംകോടതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇടനാഴികളിലെ സ്ഥലം കുറച്ചതിനാൽ ഒന്നുമുതൽ അഞ്ചുവരെയുള്ള കോടതി മുറികൾക്ക് മുന്നിൽ സ്ഥാപിച്ച ഗ്ലാസ് പാനലുകൾ അസൗകര്യമാണെന്ന് അഭിഭാഷകർ പരാതിപ്പെട്ടിരുന്നു. കോടതിയുടെ പഴയ മുഖം പുനഃസ്ഥാപിക്കുമെന്ന് ചുമതലയേറ്റതിന് തൊട്ടുപിന്നാലെ, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഒരു പൊതു ചടങ്ങിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |