തൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ. വടകര സ്വദേശി സവാദിനെയാണ് റിമാൻഡ് ചെയ്തത്. മലപ്പുറത്ത് വച്ചാണ് സവാദ് ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് യുവതി ഈസ്റ്റ് പൊലിസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. 2023ൽ നെടുമ്പാശ്ശേരിയിൽ വച്ച് ബസിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ സവാദിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോൾ സവാദിന് ഒരു വിഭാഗം സ്വീകരണം നൽകിയത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |