വാഷിംഗ്ടൺ: റൺവേയിൽ കണ്ട ആമയെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ചെറുവിമാനം അപകടത്തിൽപ്പെട്ട് പൈലറ്റ് അടക്കം രണ്ട് പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. യു.എസിലെ നോർത്ത് കാരലൈനയിലായിലാണ് സംഭവം. മോക്ക്‌സ്‌വില്ലിലെ ഷുഗർവാലി എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് റൺവേയിലുണ്ടായിരുന്ന ആമ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ലാൻഡിംഗ് വീൽ ഉയർത്തിയതോടെ വിമാനം നിയന്ത്രണം തെറ്റി റൺവേയിൽ നിന്ന് 255 അടി അകലെയുള്ള വനമേഖലയിൽ തകർന്നുവീണു. ഈമാസം 3നുണ്ടായ അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |