തിരുവനന്തപുരം: 20ാം വയസിൽ കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തു.നിരവധി കേസുകളിലെ പ്രതിയായ രാജാജി നഗർ ഫ്ളാറ്റ് നമ്പർ 491ൽ കുളിക്കാത്ത അപ്പു എന്ന് വിളിപ്പേരുള്ള അഭിരാമിനെയാണ് കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. രാജാജി നഗറിൽ യുവാവിനെ വധിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നെങ്കിലും ഒളിവിലായിരുന്നു.
പ്രതിക്കെതിരെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ 8 വധശ്രമക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കൂടാതെ നിരവധി ലഹരിക്കേസുകളിലും ഇയാൾ പ്രതിയാണ്.ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോയമ്പത്തൂരിന് സമീപത്ത് നിന്നാണ് പിടികൂടിയത്. കന്റോൺമെന്റ് എസ്.എച്ച്.ഒ പ്രജീഷ് ശശി,സബ് ഇൻസ്പെക്ടർമാരായ ഡി.ജിജുകുമാർ,ഗ്രീഷ്മ ചന്ദ്രൻ,മിഥുൻ,പൊലീസ് ഉദ്യോഗസ്ഥരായ സുജീഷ് കുമാർ,സുബി,രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |