നിലമ്പൂർ: യുഡിഎഫ് മുന്നേറ്റം തുടർന്ന് ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം എട്ടായിരത്തിലേക്ക് അടുക്കുന്നു. ഒമ്പതാം റൗണ്ട് പൂർത്തിയാകുമ്പോൾ ഷൗക്കത്തിന്റെ ലീഡ് 7645 ആയി. ലീഡിൽ മുന്നിലാണെങ്കിലും പ്രതീക്ഷിച്ച വോട്ട് യുഡിഎഫിന് ലഭിച്ചില്ലെന്ന വിലയിരുത്തൽ പുറത്തുവരുന്നുണ്ട്. യുഡിഎഫ് വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്തുമെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, പോത്തുകല്ലിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ലീഡ് എടുത്തു. മൂത്തേടം, വഴിക്കടവ് എന്നീ പഞ്ചായത്തുകളിൽ യുഡിഎഫിനാണ് ലീഡ്. വഴിക്കടവിൽ യുഡിഎഫ് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. മുത്തേടത്തും യുഡിഎഫാണ് വോട്ട് പിടിച്ചത്. എടക്കര പഞ്ചായത്തിലും ലീഡ് യുഡിഎഫിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |