പാലോട്: മണച്ചാല ഉൾവനത്തിൽ വൻതോതിൽ വൈഡൂര്യ ഖനനം നടക്കുന്നതായ സൂചന ലഭിച്ചത് 2021 ഡിസംബർ 4 നാണ് തുടർന്ന് കൊല്ലം സി.സി.എഫിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി. ഖനനത്തിന് ഉപയോഗിച്ച പമ്പ് സെറ്റ് അടക്കമുള്ള ഉപകരണങ്ങൾ കണ്ടെടുക്കുകയും ചെയ്തു. എന്നാൽ സംഭവം നടന്ന് 4 വർഷം പിന്നിടുമ്പോഴും പ്രതികളെ കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. 2022 ഫെബ്രുവരി 21 ന് നിയമസഭയിൽ മണച്ചാല വിഷയം പ്രതിപക്ഷം ചോദ്യോത്തര വേളയിൽ ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് കല്ലാർ ഫോറസ്റ്റ് സെക്ഷൻ ഓഫീസറെ സസ്പെൻഡു ചെയ്തു. കല്ലാർ സെക്ഷനിലെ മണച്ചാലയിൽ വനം വകുപ്പ് വാച്ചർമാർക്കുള്ള ക്യാമ്പ് ഷെഡിൽ നിന്നു ഒരു കിലോമീറ്റർ അകലെയായിരുന്നു ഖനനം നടന്നത്. മൂന്നാഴ്ചയോളം സംഘം ഇവിടെ തമ്പടിച്ചാണ് ഖനനം നടത്തിയത്. 15 അടി താഴ്ചയിൽ നിന്നു വൈഡൂര്യം ലഭിച്ചവെന്നും പറയപ്പെടുന്നു. എന്നാൽ ഇതിനുള്ള സാദ്ധ്യത ഇല്ലെന്നാണ് അന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്. ഖനനം നടന്നു എന്ന് പറയപ്പെടുന്ന ദിവസങ്ങളിൽ വനംവകുപ്പ് വാച്ചർമാരെ പിൻവലിച്ചതിലും ദുരൂഹത ഉണ്ടെന്ന ആക്ഷേപം അന്നേ ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |