വേങ്ങര: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം കൊയ്ത ആര്യാടൻ ഷൗക്കത്തിനും നിലമ്പുരിലെ വോട്ടർമാർക്കും അഭിവാദ്യമർപ്പിച്ച് നിയോജകമണ്ഡലം യു.ഡി.എഫ് അഹ്ലാദപ്രകടനം നടത്തി. വേങ്ങര താഴെ അങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാൻഡ‌് പരിസരത്ത് സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ
പി.കെ. അസ്ലു,പി.എ. ചെറീത്, പി.കെ. അലിഅക്ബർ, എ.കെ.എ നസീർ, കെ. രാധാകൃഷ്ണൻ, പറമ്പിൽ അബ്ദുൽ ഖാദർ, പൂച്ചേങ്ങൽ അലവി, സോമൻ ഗാന്ധിക്കുന്ന്, സി.എം.വിശ്വംഭരൻ, പുള്ളാട്ട് ഷംസു, എം.എ. അസീസ്, ഉമ്മർ കൈപ്രൻ,
കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, പി.കെ. സിദ്ദിഖ്, ഹംസ തെങ്ങിലാൻ, മാനു ഊരകം, കെ. ചന്ദ്രമോഹൻ, എ.കെ. നാസർ, നാസിൽ പൂവിൽ , പി.കെ. ഫിർദൗസ്, ടി.വി. ഇഖ്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |