കൊച്ചി: ഗതാഗത നിയമലംഘനങ്ങളിൽ പിഴയടക്കാൻ കൊച്ചി സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും മെഗാ ഇ- അദാലത്ത് സംഘടിപ്പിക്കും. ഹൈക്കോടതിക്ക് സമീപമുള്ള കൊച്ചി സിറ്റി പൊലീസ് ട്രാഫിക് വെസ്റ്റ് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിൽ ജൂൺ 24, 25 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് അദാലത്ത്. ഓൺലൈൻ സംവിധാനങ്ങളിലൂടെ മാത്രമേ പിഴ അടക്കാൻ സാധിക്കൂ. ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകളും യു.പി.ഐ സംവിധാനവും ഉപയോഗിക്കാം. മോട്ടോർ വാഹന വകുപ്പും പൊലീസും ഇ-ചെല്ലാൻ മുഖേന നല്കിയിട്ടുള്ള പിഴയാണ് തീർപ്പാക്കുന്നത്. യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെ തീർപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |