കോഴിക്കോട് : ജില്ലാ നിയമ സേവന അതോറിറ്റിയുടെയും ജില്ലാ കോടതിയുടെയും സംയുക്താഭിമുഖ്യത്തിൽ 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. കോഴിക്കോട് ജില്ലാ കോടതി കോൺഫറൻസ് ഹാളിൽ ജില്ല നിയമ സേവന അതോറിറ്റി ചെയർപേഴ്‌സണും പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയുമായ ബിന്ദുകുമാരി വി.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജിമാർ, മുൻസിഫ് - മജിസ്ട്രേറ്റുമാർ, കോടതി ജീവനക്കാർ, അഭിഭാഷകർ, നിയമ വിദ്യാർത്ഥികൾ, പാരാ ലീഗൽ വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു. യോഗാചാര്യൻ ഉണ്ണിരാമൻ വിവിധ ആസനങ്ങളിലൂടെയും ശ്വസന വ്യായാമങ്ങളിലൂടെയും നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അറിവ് പകർന്നു. കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി എസ്. വൈശാഖ്, ജില്ലാ കോടതി സീനിയർ സൂപ്രണ്ട് ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |