കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് മിസ, ഡി.ഐ.ആർ. നിയമങ്ങൾ ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ടവരുടെ സംഗമമൊരുക്കി തമ്പാൻ തോമസ് ഫൗണ്ടേഷൻ. നാളെ രാവിലെ 10.30മുതൽ 12.30വരെ ഇടപ്പള്ളിയിൽ കെ.എൻ. രവീന്ദ്രനാഥിന്റെ വസതിയിലാണ് പരിപാടി. ജയിൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം ഭരണഘടനാപരമായ പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥയെയും സമകാലിന വിഷയങ്ങളും ചർച്ചചെയ്യുന്ന സംഗമത്തിൽ കെ.എൻ. രവീന്ദ്രനാഥ്, തമ്പാൻ തോമസ് എന്നിവർക്ക് പുറമേ അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂർ, തിരുവനന്തപുരം, വിയ്യൂർ ജയിലുകളിൽ കൊടിയ പീഡനങ്ങൾ അനുഭവിച്ച കെ.എം. സുധാകരൻ, അബ്രഹാം മാനുവൽ, എം.കെ. കണ്ണൻ, കെ.എ. അലി അക്ബർ, എം.ടി. കുര്യൻ,കെ.പി. ജോബ്, ജോൺ ജോസഫ് എന്നിവർ പങ്കെടുക്കും. പ്രൊഫ. എം.കെ. സാനു മുഖ്യാതിഥിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |