തൃശൂർ: ഗവ. മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അന്തരാഷ്ട്ര യോഗാ ദിനം തൃശൂർ കോർപ്പറേഷൻ മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.ആർ.സ്മിത അദ്ധ്യക്ഷത വഹിച്ചു. സി.ജി ആൻഡ് എ.സി കൺവീനർ എം.സുധ, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എ.അനിത എന്നിവർ വിശിഷ്ടാതിഥികളായി. യോഗാ ദിനത്തോടനുബന്ധിച്ച് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സെൽ ഒരുക്കിയ നൃത്ത നാടക സംഗീത ശില്പം അറിയാക്കയങ്ങൾ അരങ്ങേറി. ഹെഡ്മിസ്ട്രസ് കെ.പി.ബിന്ദു സ്വാഗതവും ഹയർ സെക്കൻഡറി അദ്ധ്യാപിക കെ.വി.സരള നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |