മടന്തകോട്: കരീപ്ര മടന്തകോട്ട് പൗരസേവന സമിതി (പി.എസ്.എസ്) വയോജനങ്ങൾക്കായി ഹാപ്പി ഭവൻ തുറന്നു. വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് ആരംഭിച്ച ഈ സംരംഭം നാടിന് പുതിയൊരു പ്രതീക്ഷ നൽകുന്നു.
പി.എസ്.എസ് പ്രസിഡന്റ് അഡ്വ. മുരളി മടന്തകോട് ഹാപ്പി ഭവൻ ഉദ്ഘാടനം ചെയ്തു. രാഹുൽ അദ്ധ്യക്ഷനായി. ഡോ.കെ.എസ്. വിഷ്ണു റിപ്പോർട്ട് അവതരിപ്പിച്ചു.
ഹാപ്പി ഭവന്റെ ഭാഗമായി ആരംഭിച്ച യോഗ സ്കൂൾ ഇൻസ്ട്രക്ടർ രേവതി എസ്.കുമാറും കരാട്ടെ സ്കൂൾ വാസുദേവൻ നമ്പൂതിരിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് കെയർ സംവിധാനത്തിന്റെ ഉദ്ഘാടനം മടന്തകോട് ഇ.വി. യു.പി സ്കൂൾ മാനേജർ എം.പി. മനോജ് നിർവഹിച്ചു.
ചടങ്ങിൽ ബി.മുരളി, എൻ.നാഗേന്ദ്രൻ, അഡ്വ.എം.എസ്.അജിത്കുമാർ, കെ.ലത, എൻ.ഗോപാലകൃഷ്ണപിള്ള, ടി.എസ്. ബിജു, എലിസബത്ത് എന്നിവർ സംസാരിച്ചു. കെ.വേണുകുമാർ സ്വാഗതം പറഞ്ഞു.
പി.എസ്.എസിന് 25 സെന്റ് സ്ഥലം സൗജന്യമായി നൽകിയ വിജയമ്മയെ ഡോ.വിഷ്ണു ആദരിച്ചു. കൂടാതെ, സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ വില്ലേജ് ഓഫീസർ ഗോപകുമാറിനെയും ഹാപ്പി ഹോം കെയർ ടേക്കറായി ചുമതലയേറ്റ രാജമ്മയെയും മുരളി മടന്തകോട് പൊന്നാടയണിച്ച് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |