ടെഹ്റാൻ: ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഇറാനിലെ അസ്താനേയെ അഷ്‌റഫിയേയിലുള്ള മാതാപിതാക്കളുടെ വീട്ടിൽ വച്ചാണ് ഇസ്രയേലി വ്യോമാക്രമണത്തിൽ ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സിദ്ദിഖി സാബെർ കൊല്ലപ്പെട്ടത്.
സിദ്ദിഖിക്ക് വേണ്ടി അമേരിക്ക തിരച്ചിൽ നടത്തിവരികയായിരുന്നു. 12 ദിവസം നീണ്ടു നിന്ന സംഘർഷങ്ങൾക്കൊടുവിൽ ഇരു രാജ്യങ്ങളും വെടിനിർത്താൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇയാൾ കൊല്ലപ്പെട്ടത്.
ഇറാന്റെ 'ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ചിന്റെ' ഷാഹിദ് കരിമി ഗ്രൂപ്പിന്റെ തലവനായിരുന്നു സിദ്ദിഖി. ആണവ സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട പദ്ധതികളിൽ പ്രവർത്തിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ടെഹ്‌റാനിലെ വീട്ടിൽ വച്ച് ഇസ്രയേൽ ആക്രമണത്തിൽ 17 വയസ്സുള്ള സിദ്ദിഖിയുടെ മകൻ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |