തൃശൂർ: പൂങ്കുന്നം - പുഴയ്ക്കൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഡോ. വി.ആതിര അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രഭാരി എം.വി.ഗോപകുമാർ, ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, എം.എസ്.സമ്പൂർണ, പൂർണിമ സുരേഷ്, സുധീഷ് മേനോത്ത്പറമ്പിൽ, മുരളി കൊളങ്ങട്ട്, കെ.ജി.നിജി, എൻ.ആർ.റോഷൻ, രഘുനാഥ് സി.മേനോൻ, വിപിൻ ഐനിക്കുന്നത്ത്, കൗൺസിലർമാരായ എൻ.പ്രസാദ്, വിനോദ് പൊള്ളഞ്ചേരി, ദിനേഷ്‌കുമാർ കരിപ്പേരിൽ, അശ്വിൻ വാര്യർ സംസാരിച്ചു.
പൂങ്കുന്നം - പുഴയ്ക്കൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |