ന്യൂഡൽഹി:ഹിന്ദു മതത്തിലെ ജാതി വ്യത്യാസം സംബന്ധിച്ച ഗാന്ധിജിയുടെ വീക്ഷണം മാറ്റി മറിച്ച കൂടിക്കാഴ്ചയാണ് 1925ൽ ഗുരുദേവനുമായി നടന്നതെന്ന് യു.ഡി.എഫ് കൺവീനറും എം.പിയുമായ അടൂർ പ്രകാശ് പറഞ്ഞു.
മതനിരപേക്ഷത പഠിപ്പിച്ചു
ഗുരുദേവനുമായുള്ള കൂടിക്കാഴ്ചയിൽ നിന്നാണ് ഗാന്ധിജിക്ക് മതനിരപേക്ഷതയുടെ പുതിയ ദിശാബോധം ലഭിച്ചതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. വിയോജിപ്പിന്റെ പ്രത്യയശാസ്ത്രം ഗുരുദേവനിൽ നിന്നാണ് ഗാന്ധിജി ഉൾക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ നയത്തിന് പ്രചോദനം
ഗുരുദേവ ദർശനം അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ വിദ്യാഭ്യാസ നയം അടക്കം മിക്ക പദ്ധതികളും നടപ്പാക്കിയതെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ശുചിത്വത്തെക്കുറിച്ച് പറഞ്ഞത് പ്രകാരമാണ് സ്വച്ഛഭാരതം നടപ്പാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദേവന്റെ യഥാർത്ഥ ശിഷ്യനാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിന്റെ അടിത്തറ
ഗുരുദേവ വചനങ്ങൾ
ന്യൂഡൽഹി: പൊതു ജീവിതത്തിന്റെ അടിത്തറയായി താൻ സ്വീകരിച്ചിരിക്കുന്നത് ഗുരുദേവ വചനങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിദേശത്തായതിനാൽ ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തിന് എത്താനായില്ല.തുടർന്ന് എക്സിലൂടെയാണ് അദ്ദേഹം അഭിപ്രായം പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |