തൊടുപുഴ: കോലാനി സൗത്ത് റെസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും യോഗാക്ലാസും നടത്തി. കോലാനിയിൽ ചേർന്ന കുടുംബസംഗമം മേരിക്കുട്ടി പുന്നൂസ് ഉദ്ഘാടനം ചെയ്തു. എ.എൻ. ചന്ദ്രബാബു അദ്ധ്യക്ഷനായി.'ആരോഗ്യവും യോഗയും' എന്ന വിഷയത്തിൽ യോഗാപരിശീലകൻ പി.വി. ജയൻ ക്ലാസെടുത്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അക്ഷയലക്ഷ്മി റ്റി., അർജുൻ സന്തോഷ്, അൻസാമരിയ സാജൻ, എമിൻ സിൽജു, യു.എസ്.എസ് സ്‌കോളർഷിപ്പ് വിജയി തീർത്ഥ അനു എന്നിവരെ അനുമോദിച്ചു.സെക്രട്ടറി പി.എസ്. സുധീഷ്, ട്രഷറർ എം.പി. ജോയി, വൈസ് പ്രസിഡന്റ് ശ്രീജ ജയേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |