പാറശാല: പൈപ്പ് പൊട്ടലുകളും കൂട്ടിയോജിപ്പിക്കലും നിരന്തരമായി നടന്ന് വരുന്ന പാറശാലയിൽ ഇന്നലെയും പൈപ്പ് പൊട്ടി. ദേശീയപാതയിൽ പരശുവയ്ക്കലിലെ പെട്രോൾ പമ്പിന് സമീപത്തായി നേരത്തെ പലതവണ പൊട്ടിയിട്ടുള്ള ഭാഗത്താണ് ഇന്നലെ വെളുപ്പിന് വീണ്ടും പൊട്ടിയത്. പൈപ്പ് പൊട്ടിയതിനാൽ പ്രദേശത്തെ നൂറ് കണക്കിന് കുടുംബങ്ങൾക്ക് ഇന്നലെ കുടിവെള്ളം മുടങ്ങി.റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ പുറമെ നിന്നുള്ള മർദ്ദവും പൈപ്പിനുള്ളിലൂടെ കടന്നുപോകുന്ന വെള്ളത്തിന്റെ മർദ്ദവും താങ്ങാനുള്ള ശേഷി 50 വർഷത്തിലേറെ കാലപ്പഴക്കമുള്ള സിമന്റ് പൈപ്പിന് ഇല്ലാത്തതാണ് അടിക്കടി പൈപ്പ് പൊട്ടലുകൾക്ക് കരണമാകുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റി പകരം പുതിയത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ അനുമതി നിഷേധിക്കുന്നതായാണ് ബന്ധപ്പെട്ട അധികാരികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |