കരുനാഗപ്പള്ളി: ഫ്രഞ്ച് അംബാസിഡർ എം തിയറി മാത്തൗ അമൃതാനന്ദമയി മഠം സന്ദർശിച്ചു. മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ആരോഗ്യ - വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അമൃതയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ഫരീദാബാദിൽ പ്രവർത്തിക്കുന്ന അമൃത ഹോസ്പിറ്റലുമായാണ് ഫ്രഞ്ച് എംബസി സഹകരിക്കുക. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ അമൃത വിശ്വവിദ്യാപീഠവും ഫ്രഞ്ച് എംബസിയും ഒപ്പുവച്ചിട്ടുണ്ട്. പോണ്ടിച്ചേരി ഫ്രഞ്ച് ജനറൽ കോൺസൽ എം എറ്റിനെ റോളണ്ട് പീഗ് ഉൾപ്പടെയുള്ള എംബസി അധികൃതരുമായും ഫ്രാൻസിൽ നിന്നുള്ള ആശ്രമ അന്തേവാസികളുമായും തിയറി മാത്തൗ സംവദിച്ചു. മനുഷ്യത്വപരമായും ആത്മീയമായും ആശ്രമം നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാ കാലവും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |