വടകര: ഓർക്കാട്ടേരി എൽ പി സ്കൂളിൽ അമ്മമാർക്കായി "കൂടെ"എന്ന പേരിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുതിയ അദ്ധ്യയന വർഷം ആരംഭിച്ചതിനു ശേഷം കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങളും പ്രയാസങ്ങളും മനസിലാക്കാനും അവരുടെ കൂടെ ഒരു വഴികാട്ടിയായി എങ്ങനെ അമ്മമാർ ഉണ്ടാകണം എന്നതിനെക്കുറിച്ചും കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. ഗിരീഷ് ബാബു ക്ലാസെടുത്തു. മദർ പി.ടി.എ പ്രസിഡന്റ് സി അനു അദ്ധ്യക്ഷത വഹിച്ചു. മാനേജർ പി.എം നാണു, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം സുബീഷ്, സേതുമാധവൻ ഏറാമല, കെ.കെ ശ്രീജേഷ്, എം.പി ഷൈനി എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക സി.കെ റീന സ്വാഗതം പറഞ്ഞു.