കൊച്ചി: തൃക്കാക്കര കെ.എം.എം. കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വായനയാണ് ലഹരി എന്ന സന്ദേശവുമായി 'ലോഡിംഗ് വേഴ്‌സസ് റീഡിംഗ്' പരിപാടി സംഘടിപ്പിച്ചു. എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ശേഖരിച്ച 125 ബുക്കുകളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. ബുക്കുകൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപക- അനദ്ധ്യാപകർക്കും സൗജന്യമായി എടുത്ത് വായിക്കാം. ഏറ്റവും കൂടുതൽ ബുക്കുകൾ വായിക്കുന്നവർക്ക് എൻ.എസ്.എസ്. യൂണിറ്റ് സമ്മാനം നൽകും. പ്രിൻസിപ്പൽ ഡോ. സബ്‌ന ബക്കർ ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അദ്ധ്യാപകരായ ജാഫർ ജബ്ബാർ, ബിജിത് എം. ഭാസ്‌കർ, മീരാ വിശ്വൻ, അഡ്മിനിട്രേറ്റീവ് ഓഫീസർ കെ.സി. പൗലോസ്, ലൈല സലിം, എൻ.എസ്.എസ്. വോളന്റിയർ സെക്രട്ടറിമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |