അമ്പലപ്പുഴ :പുന്നപ്രയിൽ വീണ്ടും ഡോൾഫിന്റെ ജഡം അടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2 ഓടെ പുന്നപ്ര നർബോന പൊഴിയുടെ ഭാഗത്താണ് ജഡം അടിഞ്ഞത്. പുന്നപ്ര പൊലീസും, തോട്ടപ്പള്ളി തീരദേശ പൊലീസും വിവരം അറിഞ്ഞ് സ്ഥലത്തെത്തി. റാന്നിയിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പോസ്റ്റുമാർട്ടം നടത്തി സാമ്പിളുകൾ ശേഖരിച്ച ശേഷം മറവു ചെയ്യും.ദിവസങ്ങൾക്കുള്ളിൽ പുന്നപ്ര തീരത്ത് മൂന്നാം തവണയാണ് ഡോൾഫിന്റെ ജഡം അടിയുന്നത്.
മറ്റു രണ്ടുഡോൾഫിനുകൾ പുന്നപ്ര ചള്ളി ഭാഗത്തായിരുന്നു അടിഞ്ഞിരുന്നത്. ഡോൾഫിനുകൾ തുടർച്ചയായി ചത്തുപൊങ്ങുന്നത് തിരദേശത്ത് ആശങ്ക പടർത്തിയിട്ടുണ്ട്. മുഖത്തും ശരീരത്തും ചോരപ്പാടുകളുമായാണ് ഇവ തീരത്ത് അടിയുന്നത്.കൊച്ചിയിൽ തീപിടിച്ച കപ്പലിൽ നിന്നു വീണ കണ്ടെയിനറുകളിൽ തട്ടി പരിക്കേറ്റാവാം മുറിവുകൾ വരുന്നതെന്നാണ് പ്രാഥമിക നിഗമനം. നേരത്തേ തീരത്തടിഞ്ഞവയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇതുവരെ ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |