കൊച്ചി: ഉപഭോേക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെക്സ്റ്റ്-ജനറേഷൻ ബ്രാവിയ 5 പുറത്തിറക്കി സോണി ഇന്ത്യ. ജനപ്രീതിയാർജിച്ച ബ്രാവിയ ടെലിവിഷൻ നിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണിത്. ആഴത്തിലുള്ള ദ്യശ്യാനുഭവം വാഗ്ദാനം ചെയ്യുന്ന ബ്രാവിയ 5 സീരിസ് നാല് വ്യത്യസ്ത വലുപ്പങ്ങളിലാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. സോണിയുടെ ഏറ്റവും നൂതനമായ വിഷ്വൽ, ഓഡിയോ സാങ്കേതികവിദ്യകളാണ് ബ്രാവിയ 5ൽ സജ്ജീകരിച്ചിട്ടുള്ളത്. ഒരു വർഷത്തെ സമഗ്ര വാറന്റിയും ബ്രാവിയ 5 വാഗ്ദാനം ചെയ്യുന്നു. മെച്ചപ്പെട്ട ചിത്ര നിലവാരത്തോടെ ദൃശ്യങ്ങൾ ലഭ്യമാക്കുന്നതിന് അഡ്വാൻസ്ഡ് എ.ഐ പ്രോസസർ എക്സ്.ആർ സാങ്കേതികവിദ്യയാണ് ബ്രാവിയ 5ൽ ഉപയോഗിച്ചിരിക്കുന്നത്.
സിനിമാറ്റിക് എച്ച്.ഡി.ആർ വിഷ്വലുകൾക്കും ഓഡിയോയ്ക്കുമായി ഡോൾബി വിഷൻ ആൻഡ് അറ്റ്മോസ് ഫീച്ചറുണ്ട്. സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡ്, സോണി പിക്ചേഴ്സ് കോർ, എക്സ്.ആർ കോൺട്രാസ്റ്റ് ബൂസ്റ്റർ 10, എക്സ്.ആർ ട്രൈലുമിനോസ് പ്രോ, എക്സ്.ആർ ക്ലിയർ ഇമേജ് ടെക്നോളജി, എക്സ്.ആർ മോഷൻ ക്ലാരിറ്റി ടെക്നോളജി, അക്കൗസ്റ്റിക് മൾട്ടി-ഓഡിയോ, വ്യക്തമായ സംഭാഷണത്തിനായി വോയ്സ് സൂം 3 ടെക്നോളജി, അഡ്വാൻസ്ഡ് ഗെയിമിംഗ് ഫീച്ചറുകൾ എന്നീ സവിശേഷതകളും ഉൾക്കൊള്ളുന്നതാണ് പുതിയ ബ്രാവിയ 5 സീരീസ്.
വില
കെ-85 എക്സ്.ആർ5എമോഡൽ 4,17,990 രൂപ
കെ-75 എക്സ്.ആർ5എ മോഡൽ 2,84,990 രൂപ
കെ-55എക്സ്ആർ5എ മോഡൽ 1,37,740 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |