കൊച്ചി: ഡിജിറ്റൽ കേബിൾ ടിവി ബ്രോഡ്ബാൻഡ് സേവനദാതാക്കളായ കേരളവിഷൻ ഗ്രൂപ്പിന്റെ വാർഷികവിറ്റുവരവ് ആയിരംകോടി പിന്നിട്ടതിന്റെ അനുമോദന സമ്മേളനം 'ഗ്രാന്റേ 1000" ഇന്ന് എറണാകുളം താജ് വിവാന്തയിൽ നടക്കും. വൈകിട്ട് 5ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.ഡിസ്‌നി ഇന്ത്യ സ്ട്രാറ്റജിക് അഡ്വൈസർ ആൻഡ് കൺട്രി റെപ്രസെന്റിറ്റീവ് കെ. മാധവൻ വിശിഷ്ടാതിഥിയാകും.
ഹൈബി ഈഡൻ എം.പി,ടി.ജെ. വിനോദ് എം.എൽ.എ, ജി20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവ് ഡയറക്ടർ മുരളി തുമ്മാരുകുടി, മാതൃഭൂമി എം.ഡി എം.വി ശ്രേയാംസ്‌കുമാർ,തമിഴ്‌നാട് കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സകിലൻ പത്മനാഭൻ എന്നിവർ മുഖ്യാതിഥികളാകും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി. റെജി, 24 ന്യൂസ് ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ,റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ,ഏഷ്യാനെറ്റ് ന്യൂസ് സി.ഇ.ഒ ഫ്രാങ്ക് പി.തോമസ്, മനോരമ ന്യൂസ് സി.ഇ.ഒ പി.ആർ. സതീഷ്,അമൃത ടിവി ബിസിനസ് മേധാവി ആർ. ശിവകുമാർ എന്നിവർ പങ്കെടുക്കും.
കെ.സി.സി.സി.എൽ ആൻഡ് കെ.വി.ബി.എൽ ചെയർമാൻ കെ. ഗോവിന്ദൻ,സി.ഒ.എ പ്രസിഡന്റ് പ്രവീൺ മോഹൻ,ജനറൽ സെക്രട്ടറി പി.ബി.സുരേഷ്,മാനേജിംഗ് ഡയറക്ടർ പി.പി.സുരേഷ്‌കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |