കൊച്ചി: അക്സോ നോബെൽ ഇന്ത്യയുടെ 74.76 ശതമാനം ഓഹരികൾ ജെ.എസ്.ഡബ്‌ള്യു പെയിന്റ് ഏറ്റെടുക്കുന്നു. 8986 കോടി രൂപയ്ക്കാണ് അക്സോ നോബൽ ഏറ്റെടുക്കുന്നത്. കോമ്പറ്റീഷൻ കമ്മീഷൻ ഒഫ് ഇന്ത്യ അടക്കമുള്ള വിവിധ ഏജൻസികളുടെ അനുമതികളുടെ അടിസ്ഥാനത്തിലായിരിക്കും ഓഹരി കൈമാറ്റം. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പെയിന്റ് കമ്പനിയും 2300 കോടി ഡോളർ മൂല്യവുമുള്ള ജെ.എസ്.ഡബ്‌ള്യു ഗ്രൂപ്പിന്റെ ഭാഗമാണ് ജെ.എസ്.ഡബ്‌ള്യു പെയിന്റ്. ഡ്യൂലക്സ്, ഇന്റർനാഷണൽ, സിക്കെൻസ് തുടങ്ങിയ പ്രമുഖ പെയിന്റ്, കോട്ടിംഗ് ബ്രാൻഡുകളുടെ ഉടമസ്ഥരാണ് അക്സോ നോബൽ ഇന്ത്യയെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ പാർത്ത് ജിൻഡൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |