കൊച്ചി: മികച്ച തൊഴിൽ അന്തരീക്ഷമുള്ള ഇന്ത്യൻ കമ്പനികളുടെ പട്ടികയിൽ ആർ.പി.ജി ഗ്രൂപ്പിലെ ഹാരിസൺ മലയാളം ലിമിറ്റഡ്(എച്ച്.എം.എൽ) മികച്ച നേട്ടമുണ്ടാക്കി. ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ മികച്ച തൊഴിൽ സാഹചര്യമുള്ള 25 പ്രധാന കമ്പനികളുടെ നടപ്പുവർഷത്തെ പട്ടികയിൽ 21-ാം സ്ഥാനമാണ് എച്ച്.എം.എൽ നേടിയത്. ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ടോപ്പ്-25 പട്ടികയിൽ തുടർച്ചയായി ഇടം നേടുന്ന കേരളം ആസ്ഥാനമായുള്ള ആദ്യ കമ്പനിയാണ് എച്ച്.എം.എൽ. ആർ.പി.ജി ഗ്രൂപ്പും എച്ച്.എം.എല്ലും പിന്തുടരുന്ന 'എംപ്ലോയി ഹാപ്പിനെസ്സ്' സമീപനത്തിനുള്ള അംഗീകാരമാണ് ടോപ്പ് 25 പട്ടികയിലെ മികച്ച സ്ഥാനമെന്ന് കമ്പനിയുടെ ഫുൾടൈം ഡയറക്‌ടർ ചെറിയാൻ എം. ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |